ഒാർത്തഡോക്സ്-യാക്കോബായ തർക്കത്തിനിടെ തൃശൂർ മാന്ദാമംഗലം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അടച്ചു. യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങി. നേരത്തെ ഇരുവിഭാഗത്തോടും പള്ളിയിൽ നിന്ന് പുറത്തേക്ക് പോകാൻ കലക്ടർ ടി.വി അനുപമ നിർദേശം നൽകിയിരുന്നു. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തൽക്കാലം പള്ളി തുറക്കേണ്ടെന്നാണ് തീരുമാനം.
അറസ്റ്റ് ഒഴിവാക്കാൻ പള്ളിയുടെ പിന്നിലെ വാതിൽ വഴിയാണ് ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പുറത്തേക്ക് പോയത്. സ്ത്രീകളടക്കം നൂറോളം വിശ്വാസികളാണ് പള്ളിയിൽ കുത്തിയിരിപ്പ് നടത്തിയിരുന്നത്.
മാന്ദാമംഗലം പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിശ്വാസികൾ തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർഥന സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപന്റെ നേതൃത്വത്തിൽ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. ഇതോടൊപ്പം യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർഥനാ സമരവും തുടങ്ങി. അതിനിടെയാണ് രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഒരു വിഭാഗം വിശ്വാസികൾ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയിൽ നിന്നും കല്ലേറ് ഉണ്ടാവുകയായിരുന്നു. തിരിച്ചും കല്ലേറുണ്ടായി.
പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി 120 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട 30 ഒാർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, സംഘർഷത്തിന് കാരണം പൊലീസിന്‍റെ വീഴ്ചയാണെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ആരോപിച്ചു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon