കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ ഏത് തന്ത്രവും ഉപയോഗിച്ച് താഴെ ഇറക്കാനുള്ള ബിജെപി തന്ത്രം പിടിമുറുക്കുന്നു. രാവിലെ മുതൽ നാല് കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ല. അതിനിടെ, ബിജെപി പിടിച്ചെടുത്ത രണ്ട് സ്വതന്ത്ര എംഎൽഎമാർ തിരികെയെത്തിയിരുന്നു. ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരെയാണ് ഇപ്പോൾ കാണാതായിട്ടുള്ളത്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര എന്നീ എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ശീതയുദ്ധത്തിലാണ്. ഇവരെ മുംബൈയിലെ ഹോട്ടലിലെത്തി ബി.ജെ.പി എം.പി സഞ്ജയ് രാമചന്ദ്ര പാട്ടീൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, വൈകീട്ട് നടന്ന കോൺഗ്രസ് പാർലമെന്‍ററിപാർട്ടി യോഗത്തിൽ 75 എം.എൽ.എമാർ പങ്കെടുത്തു. നാലു വിമത എം.എ.എമാർ വിട്ടുനിന്നു. രണ്ടു പേർ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon