മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസിനെയും ക്ഷേത്രത്തേയും ഇല്ലാതാക്കാന്‍ വിദേശത്തുനിന്നും വല്ല അച്ചാരവും വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വിശ്വാസികളുടെ വികാരത്തെ പൊലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചുവേണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. തന്റെ പിടിവാശി തീര്‍ക്കാന്‍ ഏതറ്റംവരെയും പിണറായി വിജയന്‍ പോകും എന്നതിന്റെ തെളിവാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷ്യല്‍ ഓഫീസറായി സ്ഥിരമായുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ നിരീക്ഷണസമിതിയുണ്ട്. ഇവര്‍ക്കൊന്നും റിപ്പോര്‍ട്ട് നല്‍കാത്ത സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയത് പുന:പരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon