എംഎസ് ധോണിയുടെ വിരമിക്കൽ ചർച്ചകളിൽ അഭിപ്രായവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. വിരമിക്കൽ കാര്യത്തിൽ ധോണി ഉടൻ തീരുമാനമെടുക്കണമെന്നും വിഷയത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പഴയതു പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നും അത് മനസ്സിലാക്കി തീരുമാനം എടുക്കണമെന്നും ഗാംഗുലി പറഞ്ഞു.
എല്ലാ താരങ്ങള്‍ക്കും വിരമിക്കല്‍ അനിവാര്യമാണ്. ബ്രാഡ്മാനേയും മറഡോണയേയും സച്ചിനേയും പോലുള്ള താരങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോയവരാണ്, എന്നാല്‍ എപ്പോള്‍ വിരമിക്കണമെന്ന കാര്യം ധോണിയുടെ മാത്രം തീരുമാനമാണെന്നും ഗാംഗുലി പറഞ്ഞു. കാരണം ഇനി കളിക്കാന്‍ എത്രമാത്രം ഉര്‍ജ്ജം ബാക്കിയുണ്ടെന്ന കാര്യം കളിക്കാരനു മാത്രമേ അറിയൂ എന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
എക്കാലത്തും ധോണിയുടെ സേവനം ലഭിക്കുമെന്ന് ആരും കരുതണ്ട. ധോണിയില്ലാതെയും കളി ജയിക്കാന്‍ ഇന്ത്യന്‍ ടീം സജ്ജരായേ മതിയാവൂ എന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കോത്ത പ്രകടനം കാഴ്ച വയ്ക്കാത്തതിന് ഏറെ പഴി കേട്ട ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയെണ് വിന്‍ഡിസ് പര്യടനത്തില്‍ നിന്നും സ്വയം ഒഴിവായ ധോണി രണ്ട് മാസത്തെ സൈനിക സേവനത്തിനു പോയത്.
ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്നായിരുന്നു ചില റിപ്പോർട്ടുകൾ. എന്നാൽ ധോണി അതേപ്പറ്റി ഒന്നും പറഞ്ഞില്ല. വിരമിച്ചാലും ഇല്ലെങ്കിലും ഇനി ഫസ്റ്റ് സ്ക്വാഡ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് പരിഗണിക്കുക എന്ന സെലക്ഷൻ കമ്മറ്റിയുടെ വെളിപ്പെടുത്തലും ധോണിയുടെ വിരമിക്കൽ ചർച്ചകൾക്ക് എരിവു പകർന്നു. ഇനിയും ഈ ചർച്ചകൾക്ക് ശമനമുണ്ടായിട്ടില്ല.
This post have 0 komentar
EmoticonEmoticon