തൃശൂർ: അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയെ തുഷാര്‍ ഫോണില്‍ വിളിച്ചു. ഇന്നു തന്നെ നാസിലും തുഷാറും നേരില്‍ കണ്ട് ചര്‍ച്ച നടത്തും. ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകൂ എന്ന് നാസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെക്ക് മോഷ്ടിച്ചതല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ലെന്നും നാസില്‍ പറഞ്ഞു.
അതേസമയം, ചെക്ക് കേസില്‍ ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പളളി ഇന്ന് ദുബായില്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തും. പാസ്പോര്‍ട്ട് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ പ്രശ്നപരിഹാരമാകും വരെ തുഷാറിന് നാട്ടിലേക്ക് മടങ്ങാനാകില്ല. ഇന്നലെ വ്യവസായിയായ എം.എ.യൂസഫലിയുടെ ഇടപെടലില്‍ രണ്ടു കോടിയോളം രൂപ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് അജ്‌മാൻ കോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ടു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന ബിജെപി ആരോപണം തുഷാര്‍ തന്നെ നിഷേധിച്ചിരുന്നു.
Friday, 23 August 2019
Next article
വെസ്റ്റ് ഇൻഡീസിസ് ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു
This post have 0 komentar
EmoticonEmoticon