കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോൺഗ്രസ് (എം) ലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗവും ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരും.
യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് യുഡിഎഫ് യോഗം വിളിച്ചുചേർത്തത്. ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് സ്ഥാനാർഥി നിർണയം ഉടൻ നടത്തുകയാണ് ലക്ഷ്യം. ഇതിനായി ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും സമിതി പ്രത്യേകം ചർച്ച നടത്തും.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്ന് ജോസ് കെ മാണി ഇന്നലെ അറിയിച്ചിരുന്നു. സമിതിയില്‍ ഏഴ് അംഗങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വൈകിട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തിൽ ധാരണയായിയെന്നും ജോസ് കെ മാണി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon