കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസിൽ എത്തിയാകും പത്രിക നൽകുക. സി പി എം ജില്ല സെക്രെട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ എൽഡിഎഫ് നേതാക്കൾ പത്രിക സമർപ്പിക്കുമ്പോൾ കൂടെ ഉണ്ടാകും.
ബുധനാഴ്ച്ച പാലായിൽ നടക്കുന്ന എൽഡിഎഫ് മണ്ഡലം കൺവൻഷനോടെ മാണി സി കാപ്പന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അതേസമയം, മാണി സി കാപ്പൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon