ന്യൂഡൽഹി: സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മുകശ്മീരിലെ പര്‍ട്ടി എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കും. കോടതിയുടെ നിര്‍ദേശപ്രകാരം തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സത്യവാങ് മൂലം സമര്‍പ്പിക്കും.
വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയെ കാണാന്‍ കഴിഞ്ഞയാഴ്ച ഇടതുനേതാക്കള്‍ക്കൊപ്പം ജമ്മുകശ്മീരിലേക്കു പോയ യെച്ചൂരിയെയും സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞ് ഡല്‍ഹിയിലേക്കു തന്നെ പറഞ്ഞുവിടുകയായിരുന്നു. ഇതോടെയാണ് യെച്ചൂരി സുപ്രിംകോടതിയില്‍ ഹേബിയസ് കോർപസ് ഹർജി നൽകിയത്. ഇതേത്തുടർന്നാണ് കേന്ദ്രത്തിന്റെ പ്രതിഷേധം മറികടന്ന് തരിഗാമിയെ കാണാനുള്ള അനുമതി സുപ്രീം കോടതി യെച്ചൂരിക്ക് നൽകിയത്.
അതേസമയം, യെച്ചൂരിക്ക് സുരക്ഷയൊരുക്കാന്‍ കശ്മീര്‍ പോലിസിന് നിര്‍ദേശം നല്‍കിയ കോടതി, സന്ദര്‍ശനം ഒരിക്കലും രാഷ്ട്രീയയാത്ര ആവരുതെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിച്ചിട്ടുമുണ്ട്. ഏതെങ്കിലും രീതിയില്‍ രാഷ്ട്രീയപരമായ പ്രവൃത്തിയായി മാറിയാല്‍ സര്‍ക്കാരിന് യെച്ചൂരിയെ തിരികെ അയക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. യെച്ചൂരിയുടേത് പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യമാണന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ അനൂകൂല വിധി നല്‍കിയത്
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon