ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പുതിയ സംസ്ഥാനമായ ലഡാക്കില്‍ സന്ദർശനം നടത്തും. ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുമായും നാട്ടുകാരുമായും പ്രതിരോധമന്ത്രി ആശയവിനിമയം നടത്തും.
ലേയിലെത്തുന്ന അദ്ദേഹം ചൈനീസ് പാക് അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും സൈനിക കമാന്‍ഡറുമായും സംസാരിക്കും. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ഇതിന് മുന്‍പ് ജൂണിലാണ് പ്രതിരോധമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചത്. പ്രതിരോധമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാം ലഡാക് സന്ദര്‍ശനമാണിത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon