ടെഹ്‌റാൻ: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക മറുപടിയും നേരിടേണ്ടി വരും. ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൂഹാനി. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.
'അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവര്‍ വിവേകമുള്ളവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ല.' റൂഹാനി പറഞ്ഞു.
'മേഖലയിലെ മറ്റ് രാജ്യങ്ങളില്‍നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കും.' റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon