ads

banner

Sunday, 11 August 2019

author photo

തിരുവനന്തപുരം :  പ്രളയത്തെത്തുടര്‍ന്ന് വിവിധ ജില്ലകളിലായി രണ്ടേകാല്‍ ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുമ്പോഴും അവശ്യവസ്തുക്കളും സഹായങ്ങളും എത്തുന്നില്ല. 1526 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത്  ദുരിതാശ്വാസത്തിനുള്ള കലക്ഷന്‍ സെന്ററുകള്‍ തുറന്ന് ഒരു ദിവസം പിന്നിടുമ്പോഴും ആവശ്യത്തിനുള്ള സാധനങ്ങള്‍ എത്തുന്നില്ല. ഭക്ഷണ സാധനങ്ങളും  മരുന്നുകളും ലഭ്യമാകുന്നില്ലെന്ന് ക്യാംപിലുള്ളവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ക്യാംപുകളിലേക്കും സഹായമെത്തിക്കേണ്ടന്ന വ്യാജ പ്രചരണമാണ് ഇതിന് പിന്നിൽ. ഇത്തരം പ്രചരണങ്ങളെ തള്ളി ധനമന്ത്രി തോമസ് െഎസക്ക് അടക്കം ഉള്ളവർ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുരൂപ വകമാറ്റാനാവില്ലെന്നും അദ്ധേഹം പറഞ്ഞു. 
 പ്രളയബാധിത മേഖലകൾക്കായി മനോരമ ന്യൂസ് കാംപയ്ന്‍ ‘കൈകോര്‍ക്കാം നമുക്ക്’. നിറഞ്ഞ മനസോടെ സഹായിക്കണമെന്ന് പ്രദീപ്കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇനിയും ക്യാംപുകളിലേക്കും ജനങ്ങള്‍ വരുന്നുണ്ട്. മരുന്ന് ആവശ്യത്തിന് ലഭ്യമല്ല. തെറ്റായ പ്രചാരണം ആരെയും പിന്തിരിപ്പിക്കരുതെന്നും അദ്ധേഹം അഭ്യര്‍ഥിച്ചു. എല്ലാം നഷ്ടപ്പെട്ട ആയിരങ്ങളാണ് ക്യാംപുകളിലെന്ന് കെ.സി.ജോസഫ് എംഎല്‍എ. വീടുകള്‍ വൃത്തിയാക്കണം, വീടു നഷ്ടപ്പെട്ടവരുമേറെ, ഇതൊന്നും കാണാതെ പോകരുതെന്ന് അദ്ധേഹം മനേരമന്യൂസിനോട് പറഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാത്തവരാണ് ക്യാംപിലെന്ന് എന്‍.ഷംസുദീന്‍ എംഎല്‍എ പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement