ലക്‌നൗ: യുപിയില്‍ എല്ലാ സമാജ്വാദി യൂണിറ്റുകളും പിരിച്ചു വിട്ടു. അതായത് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നിലവില്‍ സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി) വന്‍ അഴിച്ചു പണി നടത്തുന്നത്. അധ്യക്ഷന്‍ അഖിലേഷ് യാദവിന്റേതാണ് ഇത്തരത്തിലൊരു തീരുമാനം.
മാത്രമല്ല സംസ്ഥാന നിര്‍വാഹക സമിതി, ജില്ലാക്കമ്മിറ്റികള്‍, യുവജനവിഭാഗങ്ങള്‍ എന്നിവയടക്കം എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് നരീഷ് ഉത്തമിനെ പദവിയില്‍ നിലനിര്‍ത്തി. പുതിയ നിര്‍വാഹക സമിതി ഉടന്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബിഎസ്പിയും ആര്‍എല്‍ഡിയുമായി സഖ്യമുണ്ടാക്കിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് 5 സീറ്റാണ് ലഭിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon