ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഇതു മാത്രമല്ല നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു. നല്ല കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടികാട്ടിയുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് വിശ്വാസ്യത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. അത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിശ്വാസ്യത നല്‍കും.' ശശി തരൂര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃക പൂര്‍ണമായും തെറ്റല്ലെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശിന്റെ പ്രസ്താവന. സദാസമയവും നരേന്ദ്ര മോദിയെ രാക്ഷസനായി ചിത്രീകരിക്കുന്നത് പ്രതിപക്ഷത്തിനു നല്ലതല്ലെന്നു ജയറാം പറഞ്ഞു. ജയറാമിന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാന്‍ എഐസിസി ഒൗദ്യോഗിക പത്രസമ്മേളനത്തില്‍ വിസമ്മതിച്ചെങ്കിലും വക്താവ് മനു അഭിഷേക് സിംഗ്വി അനുകൂലിച്ചു രംഗത്തെത്തി. മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്' എന്നും 'വ്യക്താധിഷ്ഠിതമായല്ല, പ്രശ്നാധിഷ്ഠിതമായാണ്' അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon