ന്യൂഡൽഹി: വിവാദ പരാമർശങ്ങളേക്കാളേറെ ശശി തരൂരിനെ വാർത്തകളിൽ നിറക്കുന്നത് അദ്ദേഹത്തെ ഭാഷാപ്രയോഗങ്ങളാണ്. ഓക്‌സ്‌ഫോഡ് ഡിക്ഷനറിയിൽ പോലുമില്ലാത്ത വാക്കുകളാണ് തരൂരിന്റെ ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന് ശേഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ‘ഷോഡൻഫ്രോയിഡ’ എന്ന വാക്കാണ്.
പേടിച്ച് ഓടുന്ന ഒരുവന് ഏതൊരു നിഴലും ചെകുത്താനായി തോന്നും എന്ന ചിദംബരത്തിന്റെ ട്വീറ്റിന് തരൂർ നൽകിയ മറുപടിയിലാണ് ഈ കടുകട്ടി വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘വ്യക്തിഹത്യയ്‌ക്കെതിരെയുള്ള നിങ്ങളുടെ പോരാട്ട വീര്യത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിനെതിരെയും പ്രതീകമാണ് ഇത്. അവസാനം നീതി ലഭിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുവരെ ചില ദുഷിച്ച മനസ്സുകളെയും മറ്റുള്ളവരുടെ ദുഖത്തിൽ ആനന്ദിക്കുന്ന മനോഭാവത്തെയും നാം സഹിക്കണം .
Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ
— Shashi Tharoor (@ShashiTharoor) August 21, 2019
This post have 0 komentar
EmoticonEmoticon