ads

banner

Saturday, 31 August 2019

author photo

ന്യൂഡൽഹി:  രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ പ്രഹരം മോട്ടോർ വാഹന വ്യവസായത്തിനായിരുന്നു. ഝാർഖണ്ഡിലെ ജംഷെഡ് പൂരാണ് ഓട്ടോമോബൈൽ വ്യവസായത്തിന്റെ തലസ്ഥാനം. ഇവിടെ ടാറ്റാ കമ്പനികൾ വൻ പ്രതിസന്ധിയിലാണ്. നിരവധി കരാർ കമ്പനികൾ പൂട്ടി. ആയിരക്കണക്കിന് തൊഴിലാളികൾ തെരുവിലായി. അതിരൂക്ഷമാണ് ഇവിടത്തെ സാഹചര്യം.
രണ്ടര മാസത്തിനുള്ളിൽ തൊഴിൽ നഷ്ടമായത് 60,000 പേർക്ക്. മുഴുവനും കരാർ ജീവനക്കാർ. ശരാശരി 500 പേരുള്ള സ്ഥാപനത്തിൽ ഇപ്പോൾ 100 പേർ മാത്രം. 80,000 പേർക്ക് തൊഴിലില്ലാതായെന്നാണ് അനൗദ്യോഗിക കണക്കുകൾ.

രൂക്ഷമാണ് ടാറ്റയുടെ പ്രതിസന്ധി. 450 വാഹനങ്ങളാണ് കമ്പനിയുടെ പ്രതിദിന ശേഷി. ഇപ്പോൾ വെറും 100 മാത്രം. ഒരു മാസത്തിനുള്ളിൽ കമ്പനി അവധി നൽകിയത് 15 ദിവസങ്ങൾ. പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നാണ് വ്യവസായികളുടെ കുറ്റപ്പെടുത്തൽ. സ്ഥാപനങ്ങളുടെ ടേൺ ഓവർ 20% ആണ് കുറഞ്ഞത്. ഇതാദ്യമായാണ് ഇത്ര വലിയ പ്രതിസന്ധി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement