ads

banner

Thursday 15 August 2019

author photo

മറ്റൊരു മാഹാപ്രളയ കാലത്തെ കൂടി ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ദുരിദ ബാധിതര്‍ക്കൊപ്പമാണ് നാട് മുഴുവന്‍. മലയാള സിനിമ പ്രവര്‍ത്തകരും സാഹായ സന്നദ്ധരായി സദാ രംഗത്തുണ്ട്. ഇപ്പോഴിതാ നാളെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പൊറിഞ്ചു മറിയം ജോസിന്‍റെ റിലീസ് മാറ്റിവെച്ചിരിക്കുന്നുവെന്നതാണ് സിനിമാ രംഗത്ത് നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. സിനിമയുടെ പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തില്‍ നായകനായെത്തുന്ന ജോജു ജോര്‍ജ് അടക്കമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്‍റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement