ന്യൂഡൽഹി: രാജ്യത്താകമാനം ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ച് തൊട്ടടുത്ത ദിവസം തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം യോഗയും പ്രണയവും ആയുർവേദവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആയുഷും യോഗയും എന്ന വിഷയത്തിൽ ദില്ലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് മുന്നിൽ ആരോഗ്യം സംരക്ഷിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നാച്ചുറോപ്പതിയും യോഗയും ശീലമാക്കിയാൽ ഇതിനെ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
"ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമങ്ങൾ സന്ദർശിക്കുകയാണ്. അദ്ദേഹം കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിൽ അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്," അദ്ദേഹം പറഞ്ഞു. "ഞാൻ നിങ്ങളോട് എന്റെ രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ വാഹനം മുന്നോട്ട് കൊണ്ടുപോകുന്നത് യോഗയും പ്രണയവും ആയുർവേദവുമാണ്," മോദി പറഞ്ഞു.
"ഫിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി തൊട്ടടുത്ത ദിവസം ആയുഷും യോഗയും എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം കിട്ടുന്നത് വളരെ നല്ലതാണ്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ട് പ്രധാന തൂണുകളാണ് ആയുഷും യോഗയും. ഇത് ശീലത്തിന്റെ മാത്രമല്ല, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളെയും ബന്ധപ്പെട്ട് കിടക്കുന്നതാണ്," മോദി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon