ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരാണ് ഡോർസോയുടെ അക്കൗണ്ടിൽ കടന്നുകൂടിയത്. അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാൽമണിക്കൂർ നേരം മോശം വാക്കുകളും പാരാമർശങ്ങളും ട്വീറ്റുകൾ പോസ്റ്റ്ചെയ്തുകൊണ്ടിരുന്നു.
പതിനഞ്ച് ദഷലക്ഷം ഫോളോവർമാരുള്ളതാണ് ജാക് ഡോർസേയുടെ ട്വിറ്റർ അക്കൗണ്ട്. അക്കൗണ്ട് 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് കനത്ത തിരിച്ചടിയായി. ട്വിറ്ററിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഹാക്കർമാരുടെ നടപടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon