തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ പ്രാബല്യത്തില്‍ വരും. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും ഒപ്പം മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും.
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ ഇനി മുതല്‍ 10000 രൂപ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000 മുതല്‍ 2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപ.
പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ കുട്ടിയ്ക്ക് 25 വയസ്സ് വരെ ലൈസന്‍സ് അനുവദിക്കുകയുമില്ല. ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴയും, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചാല്‍ 10,000 രൂപയും പിഴയായി പുതിയ നിയപ്രകാരം ഈടാക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon