കാസർകോട്: ദിവസങ്ങളായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട കൊങ്കൺ റെയില്‍വേ പാത ഇന്നും തുറക്കാൻ സാധ്യതയില്ല. മണ്ണിടിഞ്ഞതിനെ തുടർന്ന് അടച്ച പാതയിൽ ഇന്ന് രാവിലെ ആറു മണിയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ, മംഗലാപുരം കുലശേഖര റെയിൽപാതയിൽ ട്രയൽ റൺ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും റെയിൽവേ വ്യക്തമാക്കി.
രാവിലെ 11 മണിയോടുകൂടി ട്രയൽ റൺ നടത്തി ഫിറ്റ്നസ് സർറ്റിഫിക്കറ്റ് നൽകാനാകുമെന്ന പ്രതീക്ഷയാണ് റെയിൽവേ പങ്കുവയ്ക്കുന്നത്. ഇന്നലെ രാത്രി വീണ്ടും മഴ പെയ്‌തതാണ് പാത തുറക്കുന്നത് വൈകിച്ചത്. മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ പാതി വഴിയിലായി. റെയിൽവേ പാത ബലപ്പെടുത്തുന്ന പ്രവർത്തികളാണ് നടക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon