തൃശൂര്‍: തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. സസ്പെൻഷനിലുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരനാണു യുവതിയുടെ സ്‌കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശിവശങ്കരന് എതിരെ വധശ്രമത്തിന് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പഴമ്ബാലക്കോടിനു സമീപം പട്ടിപ്പറമ്ബില്‍ വെച്ച് യുവതി സ്‌കൂട്ടറില്‍ പോകുമ്ബോള്‍ പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറുമായി പഴയന്നൂരില്‍ എത്തിയ ശിവശങ്കരന്‍ വാഹനം ടൗണില്‍ ഉപേക്ഷിച്ച് കടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അന്ന് രാത്രി 2ന് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.
സിഐ ശിവശങ്കരന്‍ പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തിനെതിരേ ഇതേ യുവതി പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ കേസിനെ തുടര്‍ന്ന് അദ്ദേഹം സസ്‌പെന്‍ഷനിലാണ്. ഇതിന്റെ പ്രതികാരമായാണ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon