തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം പെയ്തിറങ്ങിയ വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് നല്ല മഴ ലഭിക്കുന്നുണ്ട് .മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴയുമുണ്ട്. കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാർ തുറന്നു. അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും.
ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും വെളളപ്പൊക്കം തുടരുന്നു. വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തമേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി എത്തും. തിരുവനന്തപുരത്തുനിന്ന് വ്യോമസേന വിമാനത്തില്‍ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രിയും സംഘവും ഹെലികോപ്റ്ററില്‍.
HomeUnlabelledവടക്കൻ ജില്ലകളിൽ മഴ കുറയുന്നുണ്ട്;കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും വെളളപ്പൊക്കം തുടരുന്നു
Tuesday, 13 August 2019
Next article
വാല്മീകിയുടെ ടീസര്‍ 15ന് പുറത്തിറങ്ങും
Previous article
കശ്മീർ വിഷയം; പൊതുതാൽപര്യഹർജി ഇന്ന് പരിഗണിക്കും
This post have 0 komentar
EmoticonEmoticon