ads

banner

Thursday 15 August 2019

author photo

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നുവേട്ട. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവാവ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ഡ്രഗായ മെത്തലിന് ഡൈ മെത്താം ഫിറ്റമിനാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്. ഈ മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാല്‍ തന്നെ പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

അഭിജിത്തില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്‌ബോഴാണ് പോലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത മയക്കു മരുന്നിനു അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു കോടി രൂപ വിലവരും. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement