കൊച്ചി: ചെക്ക് കേസില്‍ യു.എ.ഇയിലെ അജ്മാനില്‍ കുടുങ്ങിയ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച്ച നാട്ടിലെത്തും. വൈകിട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്ബാശേരിയില് ഇറങ്ങുന്ന തുഷാറിന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും തുടര്‍ന്ന് ആലുവയിലും എസ്.എന്‍.ഡി.പി യോഗവും വിവിധ യൂണിയനുകളും പോഷകസംഘടനകളും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കും.
നെടുമ്ബാശേരിയില് നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ തുഷാറിനെ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. ഏഴ് മണിക്ക് സ്വീകരണ മഹാസമ്മേളനം യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും.
എറണാകുളത്തെയും മറ്റു ജില്ലകളിലെയും ആയിരക്കണക്കിന് യോഗം പ്രവര്‍ത്തകര്‍ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തും. തുഷാറിനെ സ്വാഗതം ചെയ്ത് ആലുവയിലും എറണാകുളം നഗരപ്രദേശങ്ങളിലും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon