ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ വോട്ടു ചെയ്യാന്‍ വരിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിവാദ പ്രസ്താവന നടത്തിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഔദ്യോഗികമായി ബിജെപി കൈകാര്യം ചെയ്യുന്നതാണോ ഇതെന്ന് ചോദിച്ച അദ്ദേഹം സ്വന്തം പൗരന്മാര പരിഹസിക്കുകയും അവര്‍ക്കെതിരെ വര്‍ഗീയവും നിലവാരമില്ലാത്തതുമായ ഇത്തരം പരാമര്‍ശം നടത്തുന്നതുമായ ജനാധിപത്യ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നും പറഞ്ഞു.
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് പ്രതികരണവുമായി രാജന്‍ രംഗത്ത് വന്നത്.
ബിജെപിയുടെ ഔദ്യോഗിക പേജിലെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തുവരികയുണ്ടായി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭ കരന്തലജെ മലയാളികള്‍ക്കെതിരേയും വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് പറഞ്ഞ അവര്‍, വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തല്‍. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon