കോഴിക്കോട്: ബസ് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ പേരാമ്പ്ര ബസ് സ്റ്റാന്‍റിൽ പൊലീസ് ലാത്തിച്ചാർജ്. കായണ്ണ കക്കുടുമ്ബില്‍ മീത്തല്‍ പരേതനായ മാധവന്റെ ഭാര്യ ദേവി (53) ആണ് മരിച്ചത്. മത്സരയോട്ടത്തിനിടെ അമിത വേഗത്തില്‍ സ്റ്റാന്‍റിലേക്ക് പ്രവേശിച്ച ബസ് ദേവിയെ ഇടിക്കുക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും നേരെയായിരുന്നു പൊലീസ് മർദ്ദനം. നിരവധി പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പേരാമ്ബ്ര സ്റ്റാന്‍ഡിലായിരുന്നു സംഭവം. സ്ത്രീയെ ഇടിച്ചിട്ട ശേഷം മുന്നോട്ടെടുത്ത ബസിന്റെ മുന്‍വശത്തെ ടയര്‍ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുറ്റിയാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന എ..സി ബ്രദേഴ്‌സ് ബസാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറും ബസ് ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. രോഷാകുലരായ നട്ടുകാര്‍ റൂട്ടിലെ ബസുകള്‍ തടഞ്ഞു. ഇതോടെയാണ് പോരാമ്പ്ര എസ്ഐയുടെ നേതൃത്വത്തിൽ ലാത്തിച്ചാർജ് നടത്തിയത്.
ലാത്തിചാർജിൽ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസ് ജീവനക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദേവിയുടെ മൃതദേഹം ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon