കോട്ട: ബ്രാഹ്മണര്‍ ജന്മംകൊണ്ടുതന്നെ ശ്രേഷ്ഠരെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. മറ്റു സമുദായങ്ങള്‍ക്കു വഴി കാട്ടുന്നതില്‍ ബ്രാഹ്മണ സമുദായം എപ്പോഴും മികവു പ്രകടിപ്പിക്കുന്നു. ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിചിട്ടുണ്ടെന്ന് ബിര്‍ള പറഞ്ഞു.
ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭാ ചടങ്ങിലായിരുന്നു ബിര്‍ളയുടെ പരാമര്‍ശം.
സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും ബ്രഹ്മണര്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തില്‍ ബ്രാഹ്മണര്‍ വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉന്നത സ്ഥാനം ലഭിക്കുന്നു. അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവുമാണ് ഇതിനു കാരണം. ബാഹ്മണര്‍ ജന്മനാല് ഉയര്‍ന്ന മൂല്യമുള്ളവരാണെന്നും ബിര്‍ള പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon