ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യന്‍ ചാമ്ബ്യന്‍മാരായ ഖത്തറിനെ തളച്ച് ഇന്ത്യ. ഗുര്‍പ്രീത് സിങിന്റെ ഉജ്ജ്വല ഫോമാണ് ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്. ഖത്തറിന്റെ അര ഡസനിലധികം ഷോട്ടുകളാണ് ഗുര്‍പ്രീത് തടുത്തിട്ടത്.
സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. ഖത്തര്‍ താരങ്ങല്‍ ഉതിര്‍ത്ത 27 ഷോട്ടുകളാണ് ബൂമറാങ് പോലെ ഗുര്‍പ്രീത് തിരിച്ചയച്ചത്. മത്സരത്തില്‍ ഖത്തറിനായിരുന്നു മേല്‍ക്കൈയെങ്കിലും വിജയതുല്ല്യമായ സമനിലയാണ് ഇന്ത്യ നേടിയിരിക്കുന്നത്.
സുനില്‍ ഛേത്രിയ്ക്ക് പകരം മത്സരത്തില്‍ ഗുര്‍പ്രീത് തന്നെയാണ് ഇന്ത്യയെ നയിച്ചത്. ആദ്യ മത്സരത്തിലെ ഒമാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് കരുത്തരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ പിടിച്ചിരിക്കുന്നത്. ഖത്തറാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ അര ഡസന്‍ ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ഗ്രൗണ്ടിലിറങ്ങിയത്.
This post have 0 komentar
EmoticonEmoticon