ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് പ്രിയങ്ക ഗാന്ധി. വിദേശ പൗരത്വ വിഷയത്തില്‍ നോട്ടിസ് അയച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല.
അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാലാം ഘട്ട പോളിങ് കഴിഞ്ഞതിനുശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് വന്നിരിക്കുന്നത്.
#WATCH Priyanka Gandhi Vadra on MHA notice to Rahul Gandhi over citizenship, says," The whole of India knows that Rahul Gandhi is an Indian. People have seen him being born and grow up in India. Kya bakwaas hai yeh?" pic.twitter.com/Rgt457WMoi
— ANI (@ANI) April 30, 2019

This post have 0 komentar
EmoticonEmoticon