ഷാരൂഖ് ഖാന്‍ കുള്ളനായി അഭിനയിച്ച സീറോ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയം നടനെയും ഏറെ ദു:ഖിപ്പിച്ചിരിക്കുകയാണ്. ഇനി അടുത്തൊന്നും സിനിമകളിലേക്കില്ലെന്ന് തുറന്നു പറയുകയാണ് കിങ് ഖാന്‍. ഒരു ചൈനീസ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബോളിവുഡ് താരം ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകള്‍ കാണാനും സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണം. എന്റെ മക്കള്‍ കോളേജ് പഠനം പൂര്‍ത്തീകരിക്കാനിരിക്കയാണ്. സുഹാന കോളേജിലാണ്. ആര്യന്‍ അടുത്ത വര്‍ഷം പഠിച്ചിറങ്ങും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണ്.' ഷാരൂഖ് പറഞ്ഞു. ജൂണില്‍ താന്‍ പുതിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പു വെയ്‌ക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അതു ചെയ്യുന്നില്ലെന്നും ഷാരൂഖ് പറഞ്ഞു. ഇനി എന്റെ മനസ് എന്നോട് പറയട്ടെ. അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ. ഇപ്പോള്‍ എനിക്കത് തോന്നുന്നില്ല. ഒരുപാടു കഥകള്‍ കേള്‍ക്കുന്നുണ്ട്. ദിവസത്തില്‍ 15-20 കഥകള്‍ കേള്‍ക്കും. 2-3 എണ്ണം ഇഷ്ടപ്പെടും. ഏതു ചെയ്യണമെന്നു പോലും തീരുമാനിച്ചിട്ടില്ല. തീരുമാനമായാല്‍ അതില്‍ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.' ഷാരൂഖ് പറഞ്ഞു നിര്‍ത്തി.
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. വന്‍ താരനിര ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ വിജയമായില്ല. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ സീറോ ചൈനയിലെ ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ഒരുപാടു പ്രതീക്ഷകളോടെയും സ്‌നേഹത്തോടെയും പൂര്‍ത്തീകരിച്ചതാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ബയോപിക് ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ആ ചിത്രം ഇപ്പോഴൊന്നുമുണ്ടാകില്ലെന്നാണ് സൂചനകള്‍. ഇപ്പോള്‍ സിനിമയിലേക്കില്ലെന്ന വാര്‍ത്ത പ്രചരിച്ചതോടെ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ അഭിനയം നിര്‍ത്തുകയാണോ എന്ന്അമ്പരക്കുകയാണ് ആരാധകര്‍ .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon