ads

banner

Tuesday, 30 April 2019

author photo

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. റഫാല്‍ കേസില്‍ മോദിയെ കുറ്റക്കാരനായി കണ്ടെത്തിയെന്ന പരാമര്‍ശം തെറ്റായിപ്പോയെന്നാണ് രാഹുല്‍ ഗാന്ധി മാപ്പപേക്ഷയില്‍ പറഞ്ഞത്. നേരത്തെ നടത്തിയ ഖേദപ്രകടനം സുപ്രീം കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് രാപുലിന്റെ മാപ്പപേക്ഷ.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക്  സിങ്വിയാണ് രാഹുലിന് വേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക്  സിങ്വിയാണ് രാഹുലിന് വേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്വി ആരോപിച്ചു.രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നായിരുന്നു മനു അഭിഷേക് സിങ്വി കോടതിയില്‍ പറഞ്ഞത്.എന്നാല്‍ ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്ന് എതിര്‍ കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഖേദ പ്രകടനവും മാപ്പ് പറയലും ഒന്നു തന്നെയാണെന്ന് മനു അഭിഷേക് സിങ്വി വ്യക്തമാക്കുകയായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement