ads

banner

Tuesday, 24 September 2019

author photo

എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടന വീണ്ടും രംഗത്ത്. ലഭ്യമായ പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാലത്തിന്‍റെ കോണ്‍ക്രീറ്റിന് ആവശ്യമായ ഗുണനിലവാരമുണ്ടെന്നാണ് അസോസിയേഷൻ ഓഫ്‌ സ്ട്രക്‌ചറൽ ആന്റ്‌ ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്‌സിന്‍റെ നിലപാട്. മാനദണ്ഡപ്രകാരമുള്ള പരിശോധന നടത്താതെ പാലം ദുര്‍ബലമാണെന്ന് ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് ചെയ്തത് വീഴ്ചയാണെന്നും സംഘടന ആരോപിക്കുന്നു. 

പാലാരിവട്ടം മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യഥാര്‍ഥ കാരണം കണ്ടെത്താതെയാണ് പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണ് എന്‍ജിനീയര്‍മാരുടെ വാദം. ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരമാണ് പാലാരിവട്ടം പാലത്തിന്റെ നിർമാണം. കോൺക്രീറ്റ്‌ ടെസ്‌റ്റിൽ നല്ല ഫലമാണു ലഭിച്ചത്‌. ഗർഡറുകളിലും പിയറുകളിലും ഐഐടി നടത്തിയ റീബൗണ്ട് ഹാമർ ടെസ്റ്റുകളിലും നിർമാണത്തില്‍ പാളിച്ചയുള്ളതായി കണ്ടെത്തിയില്ല. ഗർഡറുകളിലെ വിള്ളലുകളും അനുവദനീയ പരിധിക്കുള്ളിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭാരപരിശോധന നടത്തിയശേഷമേ തുടര്‍ നടപടിയെടുക്കാവൂ.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement