മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായി എംസി കമറുദ്ദീനെ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടിക്കും മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വത്തിനും വിരുദ്ധ അഭിപ്രായമാണെന്നുള്ളതിനാല്‍ പ്രശ്നം പരമാവധി രമ്യതയില്‍ പരിഹരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
എം.സി കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിലെ ധാരണയെങ്കിലും മഞ്ചേശ്വരത്തെ അണികളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് സൂചന. അതിനിടെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ കുമ്പള പഞ്ചായത്ത് അധ്യക്ഷനും കൂടിയായ എകെഎം അഷ്റഫിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങളുടെ വീട്ടില്‍ യോഗം ചേര്‍ന്ന യൂത്ത് ലീഗ് നേതാക്കള്‍ തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അഷ്റഫിനായി വാദിച്ചു. ആത്മീയനേതാക്കളെ അടക്കം ഉള്‍പ്പെടുത്തി കൊണ്ട് യൂത്ത് ലീഗ് അഷ്റഫിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മഞ്ചേശ്വരത്തെ ലീഗ് നേതൃത്വത്തില്‍ നിന്നു തന്നെ മറ്റു പല പേരുകളും ഉയര്‍ന്നു വന്നത് അഷ്റഫിന് തിരിച്ചടിയായിട്ടുണ്ട്. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ടറ മായിന്‍ ഹാജിയുടെ പേരും ചിലര്‍ തങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon