കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് സംശയകരമെന്ന് വിജിലന്‍സ്. കരാറുകാരന് പലിശ കുറച്ചുനല്‍കി 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കാര്യം അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലുമുണ്ട്.
ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജിലൻസ് മന്ത്രിയെ തുണച്ചത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടി.ഒ.സൂരജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍മന്ത്രിക്കെതിരായ നിലപാട് ടി.ഒ സൂരജ് ആവര്‍ത്തിച്ചെന്നും വിജിലന്‍സ് വ്യക്തമാക്കി. പുതുക്കിയ സത്യവാങ്മൂലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
This post have 0 komentar
EmoticonEmoticon