കോട്ടയം: പി.ജെ.ജോസഫ് പക്ഷത്തുനിന്ന് ഉന്നയിച്ച ഓരോ കാര്യങ്ങൾക്കും മറുപടിയുണ്ടെന്നും എന്നാൽ അതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ജോസ് കെ.മാണി. പാലായിലെ പരാജയം കേരള കോൺഗ്രസും യു.ഡി.എഫും പരിശോധിക്കുമെന്നും യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം മുതൽ എല്ലാകാര്യങ്ങളും യു.ഡി.എഫും കെ.പി.സി.സി.യും അടക്കം ചർച്ച ചെയ്തിരുന്നു. അതിൽ ശകലംപോലും വ്യത്യാസങ്ങളില്ലാതെയാണ് തിരഞ്ഞെടുപ്പിൽ നീങ്ങിയത്. യു.ഡി.എഫ്. ഒരുമിച്ചാണ് ഓരോ തീരുമാനങ്ങളുമെടുത്തത്.
ചിഹ്നവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് യു.ഡി.എഫ്. പറഞ്ഞിരുന്നു. തുടർന്ന് യു.ഡി.എഫിന്റെ നിർദേശങ്ങൾ അനുസരിച്ചു. എന്നാൽ ചിലകാര്യങ്ങളൊന്നും അപ്പുറത്തുനിന്ന് കിട്ടിയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
പാലായിലെ പരാജയത്തിൽ വീഴ്ചകളുണ്ടെങ്കിൽ പരിശോധിക്കും. കേരള കോൺഗ്രസും യു.ഡി.എഫും ഇക്കാര്യം ചർച്ച ചെയ്യും. അപ്പുറത്തുനിന്ന് പറഞ്ഞ ഓരോന്നിനും മറുപടിയുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
This post have 0 komentar
EmoticonEmoticon