ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. അസമിലെ ഗുവാഹത്തിയില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് മോദിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഗോ ബാക്ക് വിളിയും നടന്നത്.
വിവാദമായ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ വ്യാപകമായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എ.എസ്.എസ്.യു) ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
അസം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ റാലികളിലും ശിലാസ്ഥാപന ചടങ്ങുകളിലും മോദി പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon