കൊച്ചി: അനാവശ്യമായ ആരോപണങ്ങള്‍ ഉപയോഗിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് രൂക്ഷ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്.
അനാവശ്യവാദങ്ങളാണ് ശോഭ കോടതിയില്‍ ഉന്നയിച്ചതെന്നു പറഞ്ഞ കോടതി, പ്രശശ്തിക്കു വോണ്ടി കോടതിയെ കതൃരുവാക്കരുതെന്ന താക്കീതും നല്‍കി.
കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിച്ചു. ഹര്‍ജി തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശോഭ സുരേന്ദ്രനായി അഭിഭാഷകന്‍ കോടതിയില്‍ മാപ്പപേക്ഷിച്ചു.
അനാവശ്യ കാര്യങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കുന്ന്വര്‍ക്കുള്ള ഒരു താക്കീതെന്ന രീതിയിലാണ് ഈ നടപടിയെന്നും ഹൈക്കോടതി പറഞ്ഞു. പിഴയായി ലഭിക്കുന്ന തുക ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചു.
This post have 0 komentar
EmoticonEmoticon