കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശിച്ച പിഴയടക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.അനാവശ്യമായ ആരോപണങ്ങള്‍ ഉപയോഗിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു..
കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി് രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയ ഹൈക്കോടതി 25000 രൂപ പിഴ ഒടുക്കാനും വിധിച്ചിരുന്നു.
ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നും പ്രശസ്തിക്കും പബ്ലിസിറ്റിക്കും വേണ്ടി മാത്രമാണ് ശോഭ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു.
എന്നാല്‍ വില കുറഞ്ഞ പ്രശസ്തി തനിക്കാവശ്യമില്ലെന്നും പിഴയൊടുക്കില്ലെന്നും പറഞ്ഞ ശോഭ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. അഭിഭാഷകന്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ചറിയില്ലെന്നും ശോഭ പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon