കൊച്ചി: കാലടി പാലത്തില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. കൊറ്റമം സ്വദേശി ജോസിന്റെ കാറാണ് ഒടിക്കൊണ്ടിരുന്നപ്പോള്‍ തീപിടിച്ചത്.
വാഹനത്തില്‍ നിന്ന് പുകയുയര്‍ന്ന ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon