വാഷിംഗ്‌ടൺ: പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ സമൂഹത്തിന്‍റെ മനംകവരുകയാണ് ഹൗഡി മോദിയിലെ സാന്നിധ്യത്തിലൂടെ യുഎസ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ ലക്ഷ്യം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പുറമെ ഡെമോക്രാറ്റ് നേതാക്കളും എന്‍ആര്‍ജി സ്റ്റേഡിയത്തിലെത്തും. പ്രസിഡന്‍റ് ഒരു മണിക്കൂറിലേറെ സമയം മോദിക്കൊപ്പം ചിലവിടുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
32 ലക്ഷം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം യുഎസിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റ വിഭാഗങ്ങളില്‍ ഒന്നാണ്. ഈ വോട്ട് ബാങ്ക് പിടിക്കാന്‍ ലക്ഷ്യമിടാട്ണ് പ്രസിഡന്‍റ് ട്രംപ് ഹൂസ്റ്റണ ിലേക്ക് പറക്കുന്നത്. പരമ്പരാഗതമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് ഡെമോക്രാറ്റുകളോടാണ് ചായ്വ്.
2016 ലെപ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 77ശതമാനം ഇന്ത്യന്‍ സമൂഹവും ഹിലറി ക്ലിന്‍റണ് വോട്ടു ചെയ്തെന്ന് സമൂഹത്തില്‍ 28ശതമാനം മാത്രമാണ് ട്രംപിന്‍റെ നിലപാടുകളെ പിന്തുണച്ചത്. ഹൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത ചാഞ്ചാട്ടമാണ് നടത്തിയിട്ടുള്ളത്. രണ്ട് പാര്‍ട്ടികള്‍ക്കും തുല്യശക്തി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളെയും മാറിമാറി തുണച്ചിട്ടുള്ള പ്രദേശം പക്ഷേ ഡോണള്‍ഡ് ട്രംപിനൊപ്പം നിന്നില്ല.
ഇക്കുറി ഹൂസ്റ്റണെ പൂര്‍ണമായും നീലക്കടലാക്കണമെന്ന് ലക്ഷ്യമിട്ടിട്ടുള്ള ഡെമോക്രാറ്റ് നേതാക്കളും അതുകൊണ്ടു തന്നെ ഹൗഡി മോദിയില്‍ സജീവസാന്നിധ്യമറിയിക്കും. ഹാരിസ് കൗണ്ടി കൈവിട്ടാല്‍ ടെക്സസ് സംസ്ഥാനം പോയെന്നര്‍ഥം. ഇതിനുപുറമേ, വംശീയവിദ്വേഷിയെന്ന ചീത്തപ്പേര് കുറയ്ക്കാന്‍ ഹൗഡി മോദി സഹായിക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ കണക്കുകൂട്ടല്‍.
HomeUnlabelledഇന്ത്യന്‍ സമൂഹത്തിന്‍റെ മനംകവരാൻ ഹൗഡി മോദി; പ്രസിഡന്‍റ് ഒരു മണിക്കൂറിലേറെ സമയം മോദിക്കൊപ്പം ചിലവിടുമെന്ന് വൈറ്റ്ഹൗസ്
Sunday, 22 September 2019
Previous article
കിഫ്ബി ആരോപണം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്
This post have 0 komentar
EmoticonEmoticon