തിരുവനന്തപുരം: കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും പ്രതിപക്ഷ നേതാവിന് എന്തു വിശദീകരണം വേണമങ്കിലും നൽകാമെന്നും ഐസക് പറഞ്ഞു. ചെന്നിത്തലക്ക് കിഫ്ബി സിഇഒ നേരില്‍കണ്ട് വിശദീകരണം നല്‍കുമെന്നും ഐസ്ക് ആലപ്പുഴയില്‍ പറഞ്ഞു.
കിഫ്ബിയിൽ ഉൾപ്പെടുത്തി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായുള്ള ആരോപണത്തിനു പിന്നാലെ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എഞ്ചിനീയർ നിയമനം തുടങ്ങി വിവിധ നടപടികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ ചോദ്യങ്ങള്‍.
This post have 0 komentar
EmoticonEmoticon