ads

banner

Saturday, 14 September 2019

author photo
കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നൽകണം. പുതിയ റിപ്പോര്‍ട്ട് നൽകാന്‍ അനുമതി വാങ്ങണം. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. ഫ്ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി നാളെവരെ, നിരാഹാരവുമായി ഉടമകൾ മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകൾ ഇന്ന് മുതൽ നഗര സഭയ്ക്ക് മുന്നിൽ നിരാഹാരം ഇരിക്കും. കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഇന്ന് മരടിൽ എത്തും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ താമസക്കാർ ഒഴിഞ്ഞു പോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തം ആയ അധികാരങ്ങൾ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികൾ സ്വീകരിക്കും. ഇതാണ് നഗര സഭയുടെ നോട്ടീസിൽ പറയുന്നത്. കായലോരം ഫ്ലാറ്റ് ഉടമകൾ മാത്രം ആണ് നോട്ടീസിന് മറുപടി നൽകിയത്. ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ല എന്നുമായിരുന്നു മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയിൽ ഫ്ലാറ്റ് ഉടമകൾ നാളെ ഹർജിയും നൽകും ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ല എന്നാണ് ഹർജിയിൽ പറയുന്നത്. ഇന്ന് സമയപരിധി അവസാനിച്ചാലും സർക്കാർ നിർദേശപ്രകാരം മാത്രം തുടർനടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം. പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകൾ ഇന്ന് മുതൽ നഗരസഭയ്ക്കു മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും ഇവർക്ക് പിന്തുണയുമായി സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഉണ്ട്. എറണാകുളം മുൻ എംപി കെവി തോമസും ഫ്ലാറ്റ് ഉടമകൾക്ക്‌ പിന്തുണയുമായി ഉണ്ട്. ബി .ജെ .പി നേതൃത്വംവും ഇന്ന് മരടിൽ എത്തും. https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement