ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെ പി നേതാക്കള്‍ ഡൽഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ആയിരുന്നു ശുചീകരണം. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം.
"നമ്മുടെ പ്രധാനമന്ത്രി തന്‍റെ ജീവിതം തന്നെ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. അദ്ദേഹം ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ഞങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നത്." അമിത് ഷാ പറഞ്ഞു.
ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും അമിത് ഷായ്ക്കൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേതാക്കള്‍ ആശുപത്രിയുടെ നിലം തൂത്തുവാരുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. ശുചീകരണം കഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തു.
#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party's 'Seva Saptah'campaign launched to celebrate PM Modi's birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019
This post have 0 komentar
EmoticonEmoticon