കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി ഫ്ളാറ്റ് ഉടമകളോടു പറഞ്ഞു.
കേസിൽ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നൽകണം. പുതിയ റിപ്പോര്‍ട്ട് നൽകാന്‍ അനുമതി വാങ്ങണം. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ ജനങ്ങള്‍ക്ക് നീതികിട്ടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും ശ്രീധരന്‍പിള്ള ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.
HomeUnlabelledമരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകും; സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യും: കോടിയേരി ബാലകൃഷ്ണൻ
This post have 0 komentar
EmoticonEmoticon