ഹൂസ്റ്റൺ: ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കി ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കൻ പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണവും ട്രംപ് സ്വീകരിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ അമ്പതിനായിരത്തൊളം പേരാണ് പങ്കെടുത്തത്.
ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം ഒരു വിദേശ രാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ടെക്‌സസിലെ ഇന്ത്യൻ ഫോറം മോദിക്കായി കാത്ത് വച്ചിരുന്നത് . ‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി.
മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ ആവേശം വിതറി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കി ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കൻ പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണവും ട്രംപ് സ്വീകരിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ അമ്പതിനായിരത്തൊളം പേരാണ് പങ്കെടുത്തത്.
അതിഥിയായി ഏതാനും മിനിറ്റുകൾ മാത്രം ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം ആണ് വേദിയിൽ ചിലവിട്ടത്. നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് ഡോണൾ്ഡ് ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്ത്തി ക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. ഇന്ത്യ സന്ദർശിയ്ക്കാനുള്ള ക്ഷണം ട്രമ്പ് സ്വീകരിച്ചു.
വർണാഭമായ സാംസ്‌കാരിക പരിപാടികൾ ഹൌഡി മോദി ചടങ്ങിന് മാറ്റ് കൂട്ടി. അരലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ‘ഹൗഡി മോദി’ സംഗമത്തിനായ് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലെയ്ക്ക് ഒഴുകി എത്തിയത്.
This post have 0 komentar
EmoticonEmoticon