ഈജിപ്ഷ്യന്‍ ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരെ തെരുവിലിറങ്ങിയ ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെയ്റോ, സൂയസ്, അലക്സാണ്ടിയ, മഹല്ല തുടങ്ങിയയിടങ്ങളിലെല്ലാം സകല വിലക്കുകളും ലംഘിച്ച് ജനങ്ങല്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച വന്‍ ജനകീയ പ്രക്ഷോഭത്തിനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ചാണ് സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസി അധികാരം പിടിച്ചത്. ഇതിനെതിരായ പ്രതിഷേധങ്ങളെല്ലാം സൈനിക കരുത്തുപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു.
ആയിരക്കണക്കിന് പേര്‍ക്കാണ് ഈ സൈനിക നടപടികളില്‍ ജീവന്‍ നഷ്ടമായത്. പതിനായിരങ്ങളെ തടവിലാക്കുകയും ചെയ്തു. എന്നാല്‍ ഇടവേളക്ക് ശേഷം ഈജിപ്തില്‍ സീസിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon