ads

banner

Thursday, 26 September 2019

author photo

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ നി​രീ​ക്ഷ​ണ ക​പ്പ​ല്‍ 'വ​രാ​ഹ' ചെ​ന്നൈ പോ​ര്‍​ട്ട് ട്ര​സ്റ്റി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​മ്മീ​ഷ​ന്‍ ചെ​യ്തു. തീരസംരക്ഷണസേനയുടെ 98 മീറ്റർ ഓഫ്ഷോർ പട്രോളിങ് വെസ്സൽ വിഭാഗത്തിൽപ്പെട്ട ഏഴ് കപ്പലുകളിൽ നാലാമത്തേതാണ് വരാഹ. 

ക​പ്പ​ല്‍ കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. മയക്കുമരുന്ന് കടത്ത്, എണ്ണച്ചോർച്ച, കടൽമാർഗമുള്ള തീവ്രവാദം എന്നിവ നേരിടാൻ വിവിധ രാജ്യങ്ങളുടെ സേനകളുമായി ഇന്ത്യൻ തീരസംരക്ഷണസേന സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരം തുറമുഖംമുതൽ കന്യാകുമാരിവരെയുള്ള ഭാഗത്തെ പട്രോളിങ്ങിനായിരിക്കും വരാഹ ഉപയോഗിക്കുക. 14 ഓഫീസർമാരും 89 ജീവനക്കാരും ഇതിലുണ്ടാകും. ഇരട്ട എൻജിൻ എ.എൽ.എച്ച്. ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാൻ ശേഷിയുണ്ട്. അത്യാധുനിക ആശയവിനിമയ, ദിശനിർണയ ഉപകരണങ്ങളുണ്ടാകും. 33 എം.എം., 12.7 എം.എം. തോക്കുകളുമുണ്ട്. പൂർണമായും തദ്ദേശീയമായി നിർമിച്ച കപ്പലാണ് വരാഹ. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement