കൊച്ചി: 2020 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഓട്ടോറിക്ഷാ പെര്‍മിറ്റ് വൈദ്യുതോര്‍ജം, എല്‍.പി.ജി., സി.എന്‍.ജി., എല്‍.എന്‍.ജി എന്നീ ഇന്ധനം ഉപയോഗിക്കുന്നവയ്‌ക്ക് മാത്രം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കരട് വിജ്ഞാപനം പുറത്തിറക്കി. അന്തിമ നോട്ടിഫിക്കേഷന്‍ ഉടനുണ്ടാകും. കേരളത്തെ പൂര്‍ണമായി പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
പെട്രോള്‍/ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറിയാല്‍ മാത്രമേ 2020 ഏപ്രില്‍ ഒന്നുമുതല്‍ പെര്‍മിറ്റ് കിട്ടൂ. 15 വര്‍ഷത്തില്‍ താഴെ പഴക്കുള്ള പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് തത്‌സ്ഥിതി തുടരാം. അവയും 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറണം.
2022ഓടെ കേരളത്തില്‍ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ രണ്ടു ലക്ഷം ടൂവീലറുകളും ആയിരം ചരക്കു വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിക്കായി 3,000 ബസുകളും 50,000 ഓട്ടോറിക്ഷകളും ഉള്‍പ്പെടുന്നു.
This post have 0 komentar
EmoticonEmoticon