ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. പത്മ പുരസ്കാരങ്ങള്‍ക്കൊപ്പം ഇവയും നല്‍കും. ദേശീയ ഐക്യദിനമായി ആചരിക്കുന്ന പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് പുരസ്കാരം പ്രഖ്യാപിക്കും.
ഒരു വര്‍ഷം പരമാവധി മൂന്ന് പേര്‍ക്കു മാത്രമേ പുരസ്കാരം നല്‍കുകയുള്ളു. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon