തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലില് അക്രമികളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര. അക്രമികളുടെ ലിസ്റ്റ് സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തേ നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവിമാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ഡി.ജി.പി വിമര്‍ശിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ലാ പൊലീസ് മേധാവിമാരെ വിമര്‍ശിച്ചത്.
ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാൽ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഡിജിപി നിർദ്ദേശം നല്‍കി.
ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ വ്യാപക ആക്രമങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. പിന്നാലെയാണ് എസ്പിമാര്‍ക്ക് ഡിജിപിയുടെ വിമര്‍ശനം.
This post have 0 komentar
EmoticonEmoticon